സഊദിയിലെ വിമാനത്താവളങ്ങളിലേക്ക് മിസൈലുകൾ തൊടുത്തു ഹൂതികൾ: എണ്ണക്കമ്പനിക്ക് നേരെയും ആക്രമണം

News Desk
1 Min Read

ദുബായ്: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കുനേരെ ഇന്നലെയും മിസൈൽ ആക്രമണം തുടർന്നു. സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈൽ നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.

കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു, 11 പേർക്കു പരുക്കേറ്റു. ദമാമിലെ കിങ് ഫഹദ് വിമാനത്താവളവും ആക്രമിക്കപ്പെട്ടതായും സൗദി സ്ഥിരീകരിച്ചു. എണ്ണക്കമ്പനി അരാംകോയുടെ 2 പ്ലാന്റുകൾക്കുനേരെയും ആക്രമണമുണ്ടായി.

റിയാദ് രാജ്യാന്തര വിമാനത്താവളം 17 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഹൂതികളുമായുള്ള സമാധാനചർച്ചയ്ക്കു മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിനെ ഫോണിൽ വിളിച്ചു.

ശനിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് അലിയുടെ കബറടക്കം റിയാദിൽ നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പരുക്കേറ്റ 10 ഇന്ത്യക്കാരിൽ 3 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവർ ആശുപത്രി വിട്ടു. സൗദിയിലെ വിമാന സർവീസുകൾ താറുമാറായി. റിയാദിൽനിന്നുള്ള 623 സർവീസുകളും ഇന്നലെ റദ്ദാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!