പാകിസ്ഥാനിലെ പഞ്ചാബില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അപകടം;അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

News Desk
1 Min Read

കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് അപകടമുണ്ടായത്.

കറാച്ചിയിലെ സതേണ്‍ പോര്‍ട്ട് സിറ്റിയില്‍ നിന്ന് പേഷവാറിലെ നോര്‍ത്ത് വെസ്റ്റേണ്‍ സിറ്റിയിലേക്ക് പോയ ദി റെഹ്മാന്‍ ബാബ എക്‌സ്പ്രസാണ് പാളം തെറ്റിയത്. പഞ്ചാബ് പ്രവിശ്യയിലെ ഷേര്‍ ഷായില്‍ വച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്.

അപകടത്തില്‍ പരിക്കേറ്റവരെ മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

പാകിസ്ഥാനില്‍ ട്രെയിന്‍ അപകടങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.  പതിറ്റാണ്ടുകളായി റെയില്‍വേ രംഗത്തേക്ക് ആവശ്യമുള്ള നിലയില്‍ നിക്ഷേപം ലഭിക്കാത്തതിനാല്‍ ട്രാക്കുകളുടേയും സിഗ്‌നലിംഗ് സംവിധാനത്തിലെ അറ്റകുറ്റപണികളും മുടങ്ങിക്കിടക്കുന്ന നിലയിലാണ്. 2023ല്‍ തെക്കന്‍ പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ പത്ത് ബോഗികള്‍ പാളം തെറ്റി 30 പേര്‍ മരിച്ചിരുന്നു. 90ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!