റിയാദ്: സഊദി അറേബ്യയിലെ സമീപകാല സംഭവങ്ങൾ ചിത്രീകരിച്ചതിന് രണ്ട് അമേരിക്കൻ പൗരന്മാരെ തടഞ്ഞുവെച്ചതായി സഊദിയിലെ യുഎസ് എംബസി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ
വിമാനവേധ മിസൈലുകൾ അല്ലെങ്കിൽ ഡ്രോണുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രീകരിക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ പങ്കുവെക്കുന്നതിനോ എതിരായ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ അമേരിക്കൻ എംബസി ചൂണ്ടിക്കാട്ടി.
നിയമങ്ങളും ചട്ടങ്ങളും പാലിക്കൽ
ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിയമനടപടികൾക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയ അവർ, ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
