റിയാദിനു നേരെ ഹൂതി ബാലിസ്റ്റിക് മിസൈൽ; തകർത്തതായി സേന

malayalampress
1 Min Read

 

റിയാദ്: തലസ്ഥാനമായ റിയാദിലേക്ക് ഭീകരവാദികളായ ഹൂതി സേന തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന തിങ്കളാഴ്ച രാത്രി അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈൽ തടയാനും നശിപ്പിക്കാനും സാധിച്ചതായി സഖ്യസേന വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി വ്യോമ ഭീഷണി നിലനിൽക്കുന്നതിനെക്കുറിച്ച് റിയാദിലെ താമസക്കാർക്ക് ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം ഫോർ എമർജൻസീസ്’ വഴി മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നു.  സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

സന്ദേശം ഇങ്ങനെയായിരുന്നു: “മുന്നറിയിപ്പ്… പ്രദേശം ശത്രുതാപരമായ വ്യോമ ഭീഷണി നേരിടുന്നു. ദയവായി പരിഭ്രാന്തരാകാതെ ശാന്തരായിരിക്കുക; വീടിനുള്ളിലോ സുരക്ഷിതമായ സ്ഥലത്തോ തുടരുക, ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകലം പാലിക്കുക, സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!