മഴയ്ക്കായി പ്രാർഥിച്ച് യുഎഇ; രാജ്യത്തെ പള്ളികളിൽ ‘സ്വലാത്തുൽ ഇസ്തിസ്ഖാ’ നടന്നു

News Desk
1 Min Read

അബുദാബി/ ദുബായ്: മഴയ്ക്കായി മനമുരുകി പ്രാർഥിച്ച് യുഎഇ. രാജ്യത്തുടനീളം പള്ളികളിൽ നടന്ന പ്രത്യേക നമസ്കാരത്തിൽ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജുമുഅ നമസ്കാരത്തിന് അരമണിക്കൂർ മുൻപ് നടന്ന സ്വലാത്തുൽ ഇസ്തിസ്ഖായിൽ പങ്കെടുക്കാൻ പലരും നേരത്തേ പള്ളികളിലെത്തി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആഹ്വാനത്തെത്തുടർന്നായിരുന്നു മഴയ്ക്കായുള്ള പ്രത്യേക പ്രാർഥന.

മഴയ്ക്കായി നടത്തുന്ന പ്രത്യേക നമസ്കാരമാണ് സ്വലാത്തുൽ ഇസ്തിസ്ഖാ. വ്യക്തികൾക്കും കുടുംബങ്ങൾക്കും കർഷകർക്കും സമൂഹത്തിനും ലോകത്തിനും ഒരുപോലെ മഴ ആവശ്യമാണെന്നും പ്രകൃതിയോടുള്ള കരുതലും ഉത്തരവാദിത്തത്തോടെയുള്ള ജലം ഉപയോഗവും ഈ പ്രാർഥന ഓർമിപ്പിക്കുന്നു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ പ്രധാന പള്ളികളിൽ പ്രാർഥനയിൽ പങ്കെടുത്തു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!