പയ്യന്നൂര്‍: 17 മാസം മാത്രം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ പയ്യന്നൂര്‍ പൊലിസ് മൂന്നു ഡോക്ടർമാര്ക്കെതിരേകൂടി കേസെടുത്തു.
എരമത്തെ ടി. സൂരജ്- സുജിഷ ദന്പതികളുടെ മകന് ദേവാന്‍ഷ് ഷൗര്യ മരിച്ച സംഭവത്തിലാണ് പീഡിയാട്രീഷ്യന്‍ ആശ നിര്‍മല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. ആതിര അന്തര്‍ജനം, ഡോ. ഫ്രെഡി എന്നിവര്‍ക്കെതിരേയും കേസെടുത്തത്. ഇതോടെ കുട്ടി മരിച്ച കേസില്‍ പ്രതികളാകുന്ന ഡോക്ടര്‍മാരുടെ എണ്ണം നാലായി.
അനസ്തേഷ്യ നല്‍കിയതിനെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അനസ്തേഷ്യ നല്കിയ ഡോ. അഞ്ജലി പൊതുവാള്ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
