വാഷിംഗ്ടൺ ഡിസി: ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാന് നേരെ സൈനിക നീക്കം ഉണ്ടാകില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചർച്ചകൾ ക്രിയാത്മകമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധം തുടർന്നും കർശനമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതവും നീക്കവും തടസമില്ലാതെ തുടരുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
