ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ സുരക്ഷാ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അദ്ദേഹത്തിന്റെ വസതിക്ക് പുറത്തും തെരഞ്ഞെടുപ്പ് കമ്മിഷന് ഓഫിസിലും സുരക്ഷയുടെ ഭാഗമായി കൂടുതല്‍ സൈനികരെ നിയമിച്ചു. ” പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വീട് കണ്ടെത്തി ആഗ്രഹയിലുള്ള കുടുംബവീടിനു പുറത്ത് പ്രതിഷേധം നടത്തി.
ഭീഷണികള്‍ വിലയിരുത്തിയ ശേഷമാണ് സുരക്ഷ കൂട്ടാന്‍ തീരുമാനിച്ചത്”- ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞതായി നാഷണല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അദ്ദേഹം താമസിക്കുന്ന പ്രദേശത്ത് 24 മണിക്കൂറും പൊലിസ് വാനുകളും കമാന്‍ഡോകളും പട്രോളിങ് നടത്തുന്നുണ്ട്. സന്ദര്‍ശകരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഇന്ത്യയിലെ സിവിലിയന്മാര്ക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ വിഭാഗമായ സെഡ് പ്ലസ് പരിരക്ഷയാണ് ഗ്യാനേഷ് കുമാറിനുള്ളത്. സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്സ്, ഡല്‍ഹി പൊലിസ് എന്നിവരടങ്ങുന്ന 55 ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന് കാവലൊരുക്കുന്നത്. ഇതിന് പുറമെ 24 മണിക്കൂറും വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
