ഉദ്യോഗസ്‌‌ഥയായി ചമഞ്ഞ് എഎപി നേതാവിനെ വിവാഹം കഴിച്ചു; ആഭരണങ്ങളുമായി യുവതി മുങ്ങി

News Desk
1 Min Read

ഫത്തേഗഡ് സാഹിബ്: പിസിഎസ് ഉദ്യോഗസ്‌‌ഥയായി ചമഞ്ഞ് പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവിനെ വിവാഹം കഴിച്ച യുവതി, മാസങ്ങൾക്കകം ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങി.

ഫെബ്രുവരിയിലായിരുന്നു ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറി അമരീന്ദർ സിങ് മണ്ഡോഫാലും മൻവീന്ദർ കൗറും വിവാഹിതരായത്. പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ധ്വാൻ, കാബിനറ്റ് മന്ത്രി തരുൺപ്രീത് സിങ് സൗന്ദ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ആം ആദ്മി പാർട്ടി നേതാക്കളും ജനപ്രതിനിധികളും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയ നേതാക്കൾ ദമ്പതികൾക്കൊപ്പം ആഘോഷിക്കുകയും ഭാംഗ്രയിൽ പങ്കെടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു.

വിവാഹശേഷം മാസങ്ങൾക്കകം യുവതി സ്വർണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളുമായി വീടുവിട്ടുപോയെന്ന് അമരീന്ദർ സിങ് ആരോപിച്ചു. പിസിഎസ് ഉദ്യോഗസ്ഥയാണെന്നു അവിവാഹിതയാണെന്നും പരിചയപ്പെടുത്തിയ മൻവീന്ദർ കൗർ, യഥാർഥ പ്രായമല്ല പറഞ്ഞതെന്നും അമരീന്ദർ ആരോപിച്ചു. മൻവീന്ദറിന് 18 വയസ്സുള്ള മകനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വ്യക്തിത്വവും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കിയാണ് താൻ വിവാഹത്തട്ടിപ്പിന് ഇരയായതെന്ന് അമരീന്ദർ സിങ് പറഞ്ഞു. 

അമരീന്ദർ സിങ്ങിന്റെ പരാതിയിൽ മൻവീന്ദർ കൗർ ഉൾപ്പെടെ ആറു പേർക്കെതിരെ വഞ്ചനയ്‌ക്കും വ്യാജരേഖ ചമച്ചതിനും പൊലീസ് കേസെടുത്തു. മൻവീന്ദറിന്റെ സഹോദരൻ തർലോചൻ സിങ്, അമ്മ വരിന്ദർജിത് കൗർ, ബന്ധുക്കളായ നരീന്ദർ സിങ് ഗോൾഡി, രൂപിന്ദർ കൗർ, മുൻ ഗ്രാമ സർപഞ്ച് സുരീന്ദർ സിങ് റാണ എന്നിവരാണ് എഫ്ഐആറിൽ പേര് പരാമർശിച്ചിട്ടുള്ള മറ്റ് പ്രതികൾ. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!