പൊന്നാനി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പൊന്നാനി മുൻ എംഎൽഎ പി.നന്ദകുമാർ വർഗീയ പരാമർശം നടത്തിയിട്ടും അതിനെ തിരുത്തിക്കാൻ തയാറാകാതെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്.
പൊന്നാനിയിൽ നടന്ന സിപിഎം മലപ്പുറം ജില്ല വിശാല കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിലാണ് നന്ദകുമാർ വർഗീയ പരാമർശം നടത്തിയെന്ന് ആക്ഷേപമുയർന്നത്. പൊന്നാനിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാൻ പിണറായി എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.സുജീർ, കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
