ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; 2006-ലെ കേസില്‍ വിജിലന്‍സ് അന്വേഷണം

News Desk
1 Min Read

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. 20 വര്‍ഷം മുമ്പ് തീര്‍പ്പാക്കിയ കേസില്‍ പുനരന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കി. ഗ്യാനേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.

കെഎസ്ടിപി അഴിമതി ആരോപണത്തിലാണ് പുനരന്വേഷണം നടത്തുന്നത്. പതിബെല്‍ മാനേജര്‍ ലീസീബിന്റെ മരണവും അന്വേഷണ പരിധിയില്‍ വരും. തീര്‍പ്പാക്കിയ ഫയല്‍ വീണ്ടും തുറക്കാനാണ് നീക്കം. കെപിസിസി അംഗം മലയിന്‍കീഴ് വേണുഗോപാൽ നൽകിയ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

ഗ്യാനേഷ് കുമാറിനെതരെയുള്ള 2006ലെ കേസിലാണ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2006ല്‍ ഗ്യാനേഷ് കുമാര്‍ കേരളാ കേഡറില്‍ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് ജോലി ചെയ്യുന്ന സമയത്താണ് ഒരു മലേഷ്യന്‍ സിവില്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്യുന്നത്. ലീസീബീന്‍ എന്ന മലേഷ്യന്‍ സിവില്‍ എഞ്ചിനിയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ വിജിലന്‍സ് പുനരന്വേഷിക്കുന്നത്. അങ്കമാലി – തിരുവന്നതപുരം എംസി റോഡ് വികസന പദ്ധതിയായ കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് പതിബെല്‍ എന്ന ഇന്‌ഡോ മലേഷ്യന്‍ കണ്‍സോഷ്യം. മലേഷ്യന്‍ കമ്പനിയായ പിതിയും കൊച്ചിയിലെ ഭഗീരധാ കമ്പനിയും ചേരുന്നതായിരുന്നു പതിബെല്‍. പതിബെലിന്റെ പ്രൊജക്റ്റ് മാനേജറായിരുന്നു ലീസീബീന്‍.

ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവും മാനസിക ബുദ്ധിമുട്ടുകളും മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ലീസീബിന്റെ ആത്മഹത്യ കുറുപ്പ്. കമ്പനിക്ക് ലഭിക്കേണ്ട 13 കോടി രൂപയുടെ അവസാനഘട്ട ബില്ലുകള്‍ ഗ്യാനേഷ് കുമാറും ഉദ്യോഗസ്ഥരും ചേര്‍ന്ന് വൈകിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ നിര്‍മാണം വൈകിപ്പിച്ചത് കമ്പനിക്ക് നല്‍കിയ പിഴയാണെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. ഇതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇടപെട്ട് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ മാറ്റിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടായി. പദ്ധതിയുടെ പണം കൈമാറുന്നതില്‍ ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചവരുത്തി എന്ന് ആത്മഹത്യാക്കുറിപ്പില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!