കേസുകള്‍ വര്‍ധിക്കുന്നു; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ വഴിതടയല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ യുവമോര്‍ച്ച

News Desk
0 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാര്‍ക്കും നേരെയുള്ള വഴിതടയല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ യുവമോര്‍ച്ച. തീരുമാനം പ്രാദേശിക പ്രവര്‍ത്തകര്‍ക്കെതിരെ കേസ് വര്‍ധിക്കുന്നത് ഒഴിവാക്കാനാണെന്നാണ് വിശദീകരണം. അതേസമയം, മുഖ്യമന്ത്രിക്കും കായികമന്ത്രി ഒ.ജെ ജനീഷിനുമെതിരെയുള്ള പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

കൊല്ലത്ത് എത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ച വഴിതടയല്‍ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ.എം ഷാജി, എം. ലിജു, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ് തുടങ്ങിയവര്‍ക്കെതിരെ വഴിതടയല്‍ പ്രതിഷേധം നടന്നിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!