റിയാദ്: സഊദി അറേബ്യയിലെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ പുതിയ ഉപസ്ഥാനപതി (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്) ആയി മുതിര്‍ന്ന നയതന്ത്രജ്ഞന് ബാസിര്‍ അഹമ്മദ് ചുമതലയേറ്റു. 2009 ബാച്ച് ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങളിലും വിദേശകാര്യ മന്ത്രാലയത്തിലും സുപ്രധാന ചുമതലകള്‍ വഹിച്ച ശേഷമാണ് പുതിയ ഉത്തരവാദിത്വത്തിലെത്തുന്നത്. അരുണാചല്‍ പ്രദേശ് സ്വദേശിയാണ്.
ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ബാസിര്‍ അഹമ്മദ് ഇന്ത്യയുടെ ബഹുരാഷ്ട്ര സാമ്പത്തിക നയതന്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബ്രിക്സ് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലെ ഇന്ത്യയുടെ ഇടപെടലുകളിലും അദ്ദേഹം ചുമതല വഹിച്ചിരുന്നു. സാമ്പത്തികവിശകലനം
ഇന്തോനേഷ്യയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ബാസിര്‍ അഹമ്മദ് 2021 മുതല്‍ 2024 വരെ ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു. ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. ഉന്നതതല സന്ദര്‍ശനങ്ങളുടെ ഏകോപനം, പ്രതിരോധ, സുരക്ഷാ സഹകരണം, സാമ്പത്തിക ബന്ധം, ആരോഗ്യരംഗത്തെ സഹകരണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചു.
ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തിലെ യു.എന്‍. പൊളിറ്റിക്കല്‍ ഡിവിഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങളിലും വിദേശകാര്യ മന്ത്രാലയത്തിലുമായി നേടിയ ദീര്‍ഘകാല പരിചയവുമായാണ് ബാസിര്‍ അഹമ്മദ് റിയാദിലെത്തുന്നത്.
ഇന്ത്യാ- സൗദി ബന്ധവുമായി ബന്ധപ്പെട്ട നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
