ടെൽ അവീവ്: ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ കോക്പിറ്റിലുണ്ടായ ആക്രമണം എങ്ങനെ നടന്നു? കോക്പിറ്റിൽ എങ്ങനെ ആയുധം എത്തി? ആക്രമണത്തിനായി സഹപൈലറ്റിനെ പ്രകോപിപ്പിച്ചത് എന്താണ് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
വിമാനത്തിലെ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. എന്നാൽ പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് ഒമാനി സഹപൈലറ്റ് കത്തിയോ മറ്റ് ആയുധങ്ങളോ കോക്പിറ്റിലേക്ക് കടത്തികൊണ്ടുവന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. പകരം, കോക്പിറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫയർ ആക്സ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇക്കാര്യത്തെ പറ്റി സൂചിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ച് വിമാനം നിർമിക്കുമ്പോൾ തന്നെ അതിനുള്ളിൽ ഫയർ ആക്സ് വയ്ക്കാറുണ്ട്. എല്ലാ വാണിജ്യ വിമാനങ്ങളിലും ഇത് നിർബന്ധമാണ്. പതിറ്റാണ്ടുകളായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഇത് വിമാനത്തില്‍ സൂക്ഷിക്കാറുണ്ട്.
വിമാനത്തിലെ ക്യാബിനിലായിരുന്നു നേരത്തെ ഈ ആക്സ് സൂക്ഷിച്ചിരുന്നത്. എന്നാൽ 25 വർഷം മുൻപ് യുഎസിൽ നടന്ന 9/11 ഭീകരാക്രമണത്തിന് പിന്നാലെ ഇവ കോക്പിറ്റിലേക്ക് മാറ്റി. ഇപ്പോൾ കോക്പിറ്റിലെ പൈലറ്റുമാർക്ക് പെട്ടെന്ന് എടുക്കാൻ കഴിയുന്ന രീതിയിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
