ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJMCC) ദീർഘകാലത്തെ മാനേജറും സുപ്രഭാതം ഡയറക്ടറുമായ എം. അബൂബക്കർ മൗലവി ചേളാരി (എം.എ ചേളാരി) അന്തരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം. സംഘടനയുടെ പ്രവർത്തനങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം.
പൊതുദർശനത്തിനും മയ്യിത്ത് നിസ്കാരത്തിനും രാവിലെ 9 മണി മുതൽ ചേളാരി സമസ്താലയത്തിൽ സൗകര്യമൊരുക്കും. തുടർന്ന് രാവിലെ 10.45ന് പാണമ്പ്ര മസ്ജിദിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടക്കും.
ചേളാരി സമസ്താലയത്തിലെ ഓഫീസുകൾക്ക് ഇന്ന് അവധി
ചേളാരി: സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ മാനേജർ എം.എ. അബൂബക്കർ മൗലവി (എം.എ ചേളാരി) വഫാത്തായതിനെ തുടർന്ന് ചേളാരി സമസ്താലയത്തിലെ ഓഫീസുകൾക്ക് ഇന്ന് (സെപ്റ്റംബർ 25) അവധി പ്രഖ്യാപിച്ചു.
SKIMVB, SKJMCC ഓഫീസുകൾക്കാണ് ഇന്ന് അവധി നൽകുന്നത് എന്ന് SKIMV ബോർഡ് ജനറൽ മാനേജർ അറിയിച്ചു. എം.എ. ഉസ്താദ് ദീർഘകാലം സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് എം.എ. അബൂബക്കർ മൗലവി അന്തരിച്ചത്. രാവിലെ 9 മണി മുതൽ ചേളാരി സമസ്താലയത്തിൽ മയ്യിത്ത് പൊതുദർശനവും മയ്യിത്ത് നമസ്കാരവും നടക്കും. രാവിലെ 10.45ന് പാണമ്പ്ര മസ്ജിദിലാണ് ഖബറടക്കം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
