പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി നിര്‍ബന്ധം; നിർദേശവുമായി എ ഡി ജി പി പി

News Desk
1 Min Read

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമായി പുതിയ നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയൻ. എസ്.എച്ച്. ഒമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ചുകൊണ്ട് ഉദ്യോഗസ്ഥർക്ക് കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾ ഉറപ്പാക്കണം. ഓരോ ഉദ്യോഗസ്ഥന്റെയും പ്രതിവാര അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും ഉദ്യോഗസ്ഥർക്ക് മതിയായ സമയം ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും മറ്റ് അവസരങ്ങളിലും ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്.

അത്യാവശ്യവും അടിയന്തരവുമായ സാഹചര്യങ്ങളൊഴികെ ഉദ്യോഗസ്ഥർക്ക് അർഹമായ പ്രതിവാര അവധി നിഷേധിക്കരുതെന്നും എ ഡി ജി പി നിർദേശിച്ചു. പുതിയ നിർദേശം പോലീസ് സേനാംഗങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!