തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ കാൽവഴുതി ചെമ്പിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

News Desk
0 Min Read

വിജയവാഡ: ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയവാഡ സ്വദേശിനി സുജാത (46)യാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഭക്തർക്കായുള്ള അന്നദാനത്തിനു വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ പാചകപ്പുരയിലാണ് സംഭവം. 

ഞായറാഴ്ച രാവിലെ പാചകപ്പുരയിൽ‍ അന്നദാനം ഒരുക്കുന്നതൽ സഹായിക്കുകയായിരുന്നു സുജാത. തിളച്ച സാമ്പാർ മാറ്റിവയ്ക്കുന്നതിനിടെ സുജാത അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. സുജാതയും മറ്റൊരാളും കൂടി വലിയ ചെമ്പ് കൊണ്ടുപോകുന്നതും സുജാത അതിലേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!