വിദേശത്തുനിന്ന് ജ്യോതി നാട്ടിലെത്തിയത് കഴിഞ്ഞ മാസം: പുതുച്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചു, ദാരുണാന്ത്യം

News Desk
0 Min Read

ആലപ്പുഴ:പുതുച്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു. കാളത്തു വാർഡ് മുപ്പതുവെളി ജ്യോതി (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം.

ചെന്നൈയിൽ താമസിക്കുന്ന മാതൃ സഹോദരിയുടെ വീട്ടിൽ പോയതായിരുന്നു. വിദേശത്തായിരുന്ന ജ്യോതി ഓണത്തിനാണ് നാട്ടിലെത്തിയത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. അച്ഛൻ: ജോയി, അമ്മ: വനജ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!