വയറുവേദനയെ തുടർന്ന് യുവതി ആശുപത്രിയിൽ; ശസ്ത്രക്രിയ ചെയ്തപ്പോൾ വയറ്റിൽ 14 പേനകളും 5 സ്പൂണുകളും ഒരു മെഴുകുതിരിയും!

News Desk
1 Min Read

അമരാവതി: ആന്ധ്രാപ്രദേശിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽ നിന്ന് 14 പേനകൾ, 5 മരത്തിന്റെ സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പൽനാട് ജില്ലയിലെ നരസറാവുപേട്ടിലെ ആശുപത്രിയിലാണ് സംഭവം. ബെട്ലൂരി പാലം ഗ്രാമവാസിയായ യുവതി രണ്ടുദിവസമായി കടുത്ത വയറുവേദന മൂലം പ്രയാസപ്പെടുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ സ്കാനിംഗിന് വിധേയയാക്കിയപ്പോഴാണ് വയറ്റിനുള്ളിൽ വസ്തുക്കൾ കിടക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഡോക്ടർ പി രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർജന്മാരുടെ സംഘം സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് (Laparoscopic) ശസ്ത്രക്രിയയിലൂടെയാണ് 14 പേനകളും 5 മരക്കരണ്ടികളും ഒരു മെഴുകുതിരിയും പുറത്തെടുത്തത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!