ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുവീണു. അമ്പതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. വിദ്യാർഥികളാണ് കുടുങ്ങിയത്. വിദ്യാർഥികളെ പേയിങ് ഗസ്റ്റുകളായി താമസിപ്പിച്ചിരുന്ന കെട്ടിടമാണ് തകർന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കെട്ടിടം തകർന്നു വീണത്. അപകടം നടക്കുമ്പോൾ അൻപതോളം പേരെങ്കിലും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ദൃക്‍സാക്ഷികൾ പറയുന്നു. ഒട്ടേറെ കോളജുകളുള്ള ഈ സ്ഥലം വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
