വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടി; പ്രതി അറസ്റ്റിൽ

News Desk
1 Min Read

മാള: വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന വിവരം മറച്ചുവച്ച് യുവതിക്ക് വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മാള പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തിരുവല്ല കുറ്റൂർ വില്ലേജിലെ തെങ്കേലി ദേശത്ത് കണ്ടാതിൽ വീട്ടിൽ ഡേവിഡ് എന്നറി ബിനു (48) ആണ് അറസ്റ്റിലായത്. ഇയാൾ രണ്ട് വർഷമായി ഒളിവിലായിരുന്നു.

സബ് ഇൻസ്പെക്ടർ വിശാഖ് കെ വിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചെങ്ങന്നൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂർ എസ്‌സി/എസ്ടി സ്പെഷ്യൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട്‌ പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിപിഒ എം ആർ ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ രഞ്ജിത്ത്, രാം ഗോപാൽ എന്നിവരടങ്ങിയ അന്വേഷക സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!