തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ഏഴ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടുമെന്നാണ് അറിയിപ്പ്.
15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെട്ടേക്കും. 600 മുതല്‍ 700 മെഗാ വാട്ടിൻ്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെയും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു.
ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണം. പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി ലഭിക്കാത്തതും മഴ ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
