പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്

malayalampress
0 Min Read

പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്

കോതമംഗലം/എറണാകുളം: വീടിനു മുൻപിലെ കയറ്റത്തിൽ നിർത്തിയ ജീപ്പിന്റെ ടയറിനു ചുവട്ടിൽവച്ചു തടസ്സം നീക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനത്തിനടിയിൽ ഞെരുങ്ങി പ്രവാസി മരിച്ചു. ഊന്നുകൽ കതിരുവേൽതണ്ട് കാരിമറ്റം അരുൺ ഹരിപ്രസാദ് (52) ആണു മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സഊദിയിൽ ജോലി ചെയ്യുന്ന അരുണും ഭാര്യയും രണ്ടാഴ്ച മുൻപാണു നാട്ടിലെത്തിയത്. സംസ്കാരം നാളെ ഒന്നിനു പ്രക്കാനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: പത്തനംതിട്ട പ്രക്കാനം കുഴിമുറിയിൽവില്ല അഞ്ജു. മക്കൾ: ശ്രേയസ്സ്, സൈറസ്, സെഫാൻ, അനോറ.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!