മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

malayalampress
1 Min Read
  • വേനലവധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബം നാട്ടിൽ നിന്ന് തിരിച്ചുവന്നത്

ഷാർജ: മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി അടിയിലേക്ക് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരിച്ചു.

മുബാറക് ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു. കുടുംബം വേനലവധിക്ക് നാട്ടിൽ ചെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചുവന്നത്. എങ്കിലും മുബാറക് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾക്ക് ഒരു മകൾ മാത്രമേയുള്ളൂ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!