‘കളരി’ പ്രസംഗ പരിശീലനം ശ്രദ്ധേയമാവുന്നു

News Desk 03
1 Min Read

റിയാദ്: ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന മലയാള പ്രസംഗ പരിശീലന പരിപാടി ‘കളരി’ ശ്രദ്ധേയമാകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഒ ഐ സി സി ആസ്ഥാനമായ ബത്ഹ ‘സബര്‍മതി’ യില്‍ രാവിലെ 9 മണി മുതല്‍ 10.30 വരെയാണ് കളരി നടന്നു വരുന്നത്.

ഒ ഐ സി സി നാഷണൽ കമ്മറ്റി ഭാരവാഹി അഡ്വ. എൽ. കെ അജിത് ആണ് കളരിക്ക് നേതൃത്വം നല്‍കുന്നത്. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു ഏട്’ എന്ന വിഷയത്തില്‍ പ്രസംഗ പരിപാടി നടന്നു. പതിനഞ്ചോളം പഠിതാക്കൾ സ്വതന്ത്ര്യ സമരത്തിലെ വിവിധ സംഭവങ്ങള്‍ വിഷയമാക്കി പ്രസംഗിച്ചു.

കൃത്യമായി വിഷയം പഠിച്ച് സമയ നിഷ്ഠ പാലിച്ച് കൊണ്ടാണ് മിക്കവരും പ്രസംഗം അവതരിപ്പിച്ചതെന്ന് അഡ്വ. അജിത്, കോ- ഓർഡിനേറ്റർ നാദിര്‍ഷ എന്നിവര്‍ അഭിപ്രായപ്പെട്ടു. കളരിയിലൂടെ വളര്‍ന്നു വരുന്നവര്‍ സംഘടനക്ക് വലിയ മുതല്‍ കൂട്ടാവുമെന്ന് പരിപാടിയില്‍ പങ്കെടുത്ത ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ‍ പറഞ്ഞു. വാരാന്ത്യ ദിനത്തിലെ ആലസ്യം വെടിഞ്ഞ് പ്രവാസികളുടെ സര്‍ഗ ശേഷി പ്രോത്സാഹിപ്പിക്കുന്ന ഒ ഐ സി സി യുടെ ‘കളരി’ മറ്റ് സംഘടനകള്‍ക്ക് മാതൃകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article