സോഷ്യൽ മീഡിയയിൽ പൊതു ധാർമ്മികതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തു; പ്രവാസി വനിതക്ക് ജയിൽ ശിക്ഷയും നാട് കടത്തലും ശിക്ഷ
- ജയിൽ ശിക്ഷയ്ക്ക് ശേഷം സ്ഥിരമായി നാടുകടത്താനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു
ഗൾഫ് ഡസ്ക്: സോഷ്യൽ മീഡിയയിലെ ലൈവിനിടെ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ തരത്തിൽ പ്രവർത്തിച്ച പ്രവാസി യുവതിയെ നാട് കടത്താൻ കോടതി വിധി. ഒമാനിൽ പ്രവാസിയായ അറബ് യുവതിക്കെതിരെയാണ് കോടതി വിധി. വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തിയാണ് അറബ് സ്ത്രീയെ ഒമാനി കോടതി ഒരു വർഷം തടവിന് ശിക്ഷിക്കുകയും ശിക്ഷക്ക് ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
ഒമാന്റെ പബ്ലിക് പ്രോസിക്യൂഷൻ പ്രകാരം, കുറ്റകൃത്യത്തിന് ഉപയോഗിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടാനും ഉൾപ്പെട്ട ഉപകരണം കണ്ടുകെട്ടാനും വിധി പ്രസിദ്ധീകരിക്കാനും സീബിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. എന്നാൽ, യുവതി ഏത് രാജ്യക്കാരി ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിനായുള്ള ആഹ്വാനം പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. പൊതു ക്രമവും സമൂഹത്തിന്റെ മൂല്യങ്ങളും പാലിക്കാൻ ഉപയോക്താക്കളെ ഉദ്ബോധിപ്പിച്ചു.
പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായി കണക്കാക്കപ്പെടുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ഒമാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ കർശന ശിക്ഷകൾ നൽകുന്നു. രാജ്യത്തിന്റെ നിയമ ചട്ടക്കൂട് ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരെ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഗൾഫ് രാജ്യങ്ങളിൽ വിധിക്കപ്പെടാറുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
