കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അനുശ്രീ ആണ് പരാതി നല്‍കിയത്. പരാതിയില്‍ ഡോ. ഷമ മുഹമ്മദിന് എതിരെ കേസെടുത്തു. ഫോര്‍സെപ്സ് ഉപയോഗിച്ച് കുഞ്ഞിനെ അശ്രദ്ധമായി വലിച്ചെടുത്തെന്നാണ് പരാതി. ഡോക്ടറുടെ അശ്രദ്ധ മൂലം കുട്ടിയുടെ തലയോട്ടി ചുരുങ്ങി സ്ഥിരം വൈകല്യം സംഭവിച്ചെന്നും പരാതിയില്‍ പറയുന്നു.
2024 ജനുവരിയില്‍ ആയിരുന്നു അനുശ്രീയുടെ പ്രസവം നടന്നത്. പ്രസവത്തിന് ശേഷം അഞ്ച് ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
സാധാരണ പ്രസവത്തിന് ശേഷവും ഗര്‍ഭ പാത്രം നീക്കം ചെയ്തു. ചികിത്സാ പിഴവില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് അനുശ്രീയും കുടുംബവും മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
