പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് നാട്ടിലെ വീട്ടിലേക്ക് മടങ്ങവേ അപകടം; ബിബിഎ വിദ്യാർഥിക്ക് ദാരുണാന്ത്യം

News Desk
1 Min Read

ആലപ്പുഴ: പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിബിഎ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട് പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യന്‍റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ആൽവിൻ.

ബുധനാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം ബൈക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആൽവിൻ. പാലക്കാടുള്ള സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ഹരിപ്പാട്ടേക്ക് വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ആൽവിന്‍റെ ബൈക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽവിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതു വഴിയെത്തിയ മത്സ്യത്തൊഴിലാളികൾ ചേർന്നാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

അമ്മ: മിനി മാത്യു. സഹോദരി: അഞ്ജു (ദുബൈ).

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article