മമത ബാനർജിയുടെ കാറിന് നേരെ ആക്രമണം

News Desk
1 Min Read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതായി പരാതി. സാമൂഹിക വിരുദ്ധർ തന്റെ കാറിന് നേരെ ഇഷ്ടികയും കല്ലുകളും എറിഞ്ഞുവെന്നും, ആക്രമണത്തിൽ തന്റെ ജീവൻ പോലും അപകടത്തിലാകുമായിരുന്നുവെന്നും മമത ആരോപിച്ചു. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന ബിജെപി നേതൃത്വം, ആക്രമണത്തെ അപലപിച്ചു.

പൊലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകവെ ഹാലിഷഹറിൽ വെച്ചാണ് മമതക്ക് നേരെ പ്രതിഷേധമുണ്ടായത്. തൃണമൂൽ അധ്യക്ഷയുടെ കാർ തടഞ്ഞുനിർത്തിയ പ്രതിഷേധക്കാർ, വാഹനത്തിൽ ചെളി പുരട്ടുകയും ഷൂസും കുടിവെള്ള ബോട്ടിലുകളും എറിയുകയും ചെയ്തു. ‘ചോർ ഭഗാവോ’ (കള്ളനെ ഓടിക്കൂ) എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാരെ പൊലീസ് തള്ളിമാറ്റാൻ ശ്രമിക്കുന്നത് കാണാമായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article