പരുക്കേറ്റവർ ആശുപത്രിയിൽ കഴിയുമ്പോൾ ഹോട്ടലിൽ വിജയാഹ്ലാദ പാർട്ടി; സിജെപിക്ക് വിമർശനം

News Desk
1 Min Read

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരം വിജയിച്ചതിനുപിന്നാലെ ഒരു ഹോട്ടലിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വൊളന്റിയർമാർക്കായി നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം.

ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ സംഘർഷാവസ്ഥ തുടരുകയും ഡൽഹി സംഘർഷത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ തുടരുകയും ചെയ്യുമ്പോൾ ഈ ആഹ്ലാദപ്രകടനം അനുചിതമാണെന്നാണു വിമർശനം. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക അടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

പാർട്ടി നടത്തിയാണോ നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. ജന്തർ മന്തർ സമരത്തിൽ സ്ഥിരമായി ഭക്ഷണമെത്തിച്ചിരുന്ന മുഹമ്മദ് ജുനൈദിനെ പാർട്ടിയിലേക്ക് ക്ഷണിക്കാതിരുന്നതിനെതിരെയും വിമർശനമുയർന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article