അടിയന്തരമായി 1900 ബസുകൾ വേണം; സർക്കാരിന് കത്തയച്ച് കെഎസ്ആർടിസി എംഡി

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ബസ് ക്ഷാമം രൂക്ഷമാണെന്ന് കാണിച്ച് കെഎസ്ആർടിസി എംഡി സർക്കാരിന് കത്തയച്ചു. 1900 ബസുകൾ അടിയന്തരമായി വേണമെന്നാണ് ആവശ്യം. ബസുകൾ വാങ്ങാൻ 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകണമെന്നും എംഡി കത്തിൽ പറയുന്നു.

ബസ് വാങ്ങാനുള്ള പണം ജർമ്മൻ വികസന ബാങ്കായ (KfW) മുഖേനെ കണ്ടെത്തും. കൂടാതെ എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും ലോൺ എടുക്കുമെന്നും നിർദേശമുണ്ട്.

വായ്പ എടുത്ത് കഴിഞ്ഞാൽ 1000 കോടി ചെലവിൽ 2300 പുതിയ ബിഎസ് ബസുകൾ വാങ്ങും. 400 കോടി മുടക്കി 200 ഇലക്ട്രിക് ബസുകൾ വാങ്ങാമെന്നും എംഡി സർക്കാരിന് നൽകിയ കത്തിലുണ്ട്. വായ്പ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഗ്യാരണ്ടി ആവശ്യമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ അനുമതിക്ക് ശ്രമം നടത്തണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയ ബസുകളുടെ കുറവും യാത്രക്കാരുടെ എണ്ണവും കൂടിയതോടെ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രിയദർശിനി പദ്ധതി മൂലം സാധാരണ ബസുകളിലെ യാത്രാനിരക്ക് സൗജന്യമായതോടെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 19 ലക്ഷത്തിൽ നിന്ന് 24.5 ലക്ഷമായി ഉയർന്നു. കാലാവധി കഴിഞ്ഞ പഴയ ബസുകൾ ഫിറ്റ്നസ് പുതുക്കി സർവീസ് നടത്തുന്നതിനാൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article