ട്രോഫി നൽകിയിട്ടും വേദിയിൽ നിന്ന് മാറാതെ ട്രംപ്, ആഘോഷിക്കാനാകാതെ സ്പാനിഷ് ടീം, ഇടപെട്ട് ഫിഫ ചീഫ്‌

News Desk
1 Min Read

ന്യൂയോർക്ക്: സ്‌പെയിൻ ഫുട്‌ബോൾ ലോകകപ്പ്‌ നേടിയതിന് പിന്നാലെ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ. സ്‌പെയിൻ ടീമിന് ട്രോഫി നൽകിയശേഷവും വേദിയിൽ നിന്ന് ഇറങ്ങാൻ ട്രംപ് വിസമ്മതിക്കുകയായിരുന്നു.

ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് പുറത്തുപോകാതെ അവിടത്തന്നെ നിന്നു. ട്രംപ് താരങ്ങൾക്ക് കൈ കൊടുത്ത് അവിടത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. ട്രംപ് ഇറങ്ങിയശേഷം ട്രോഫി ഉയർത്താൻ ക്യാപ്റ്റൻ റോഡ്രി കാത്തിരിക്കുകയും ചെയ്തു. ഇതോടെ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ ഓടിയെത്തി ഇടപെടുകയായിരുന്നു.

അദ്ദേഹം ട്രംപിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് ടീമിന് അരികിൽ നിന്ന് അദ്ദേഹം മാറിയത്. എന്നാൽ ട്രോഫി ഉയർത്തിയപ്പോൾ ക്യാമറ ഫ്രെയിമിൽ തന്നെ നിന്നു. ഒടുവിൽ സ്‌പെയിനിന്റെ ആഘോഷത്തിനുശേഷം വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

സമ്മാന വിതരണത്തിനായി ട്രംപും ഇൻഫന്റീനോയും ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ കാണികൾ കൂകി വിളിക്കുകയും ചെയ്തു. ന്യൂജെഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ 80000 പേരാണ് എത്തിയത്. ഫൈനലിൽ 1-0ത്തിനായിരുന്നു സ്‌പെയ്‌നിന്റെ വിജയം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article