സലാലക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരുക്ക്

News Desk
1 Min Read

സലാല: ഒമാനിലെ സലാല-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു.
കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരുക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്‌കത്തിലെ സീബില്‍ ഫാല്‍ക്കണ്‍ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും.

അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിങ് വിസയില്‍ ഒമാനിലെത്തിയത്. ഫാത്തിമത്ത് ഷാനയുടെ മരണാനന്തര നടപടികൾ പുരോഗമിക്കുകയയാണെന്നും മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും കെഎംസിസി സലാല കെയര്‍വിങ് ഭാരാവഹികള്‍ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article