ജുബൈൽ: ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ മത്സരം ആവേശം ചോരാതെ പ്രവാസി ഫുട്ബോൾ ആരാധകർക്ക് മുന്നിലെത്തിക്കാൻ ജുബൈലിൽ ബിഗ് സ്ക്രീൻ ഒരുക്കി സംഘാടകർ. ജുബൈലിലെ പ്രമുഖ പ്രവാസി സംഘടനായ ജുബൈൽ മലയാളി സമാജമാണ് സിറ്റി ഫ്‌ളവർ ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ ബിഗ് സ്ക്രീൻ ഒരുക്കുന്നത്.
ഫൈനൽ മത്സരത്തിന്റെ വീറും വാശിയും ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാത്രി 8:30 മുതൽ ജുബൈൽ സിറ്റി ഫ്‌ളവർ ഹൈപ്പർ മാർക്കറ്റ് ഹാളിലാണ് ബിഗ്സ്‌ക്രീൻ ഒരുക്കിയിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
