കോഴിക്കോട് യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

News Desk
1 Min Read

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനോട് ചേർന്നുള്ള മുറിയിൽ യുവാവിനെ മരിച്ച നിലയിൽകണ്ടത്തി. പുതിയ കോവിലകം സ്വ​ദേശി ബിജു ആണ് മരിച്ചത്. ചോരവാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലര്‍ച്ചെ 3ഓടെ ബിജുവിനെ വിളിച്ചുണര്‍ത്താന്‍ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവമായതിനാൽ പൊലീസ് നിരന്തരം പരിശോധന നടത്തുന്ന സ്ഥലമാണിത്. ഈ സംഘങ്ങളിൽ ആരെങ്കിലും ബിജുവിനെ അക്രമിച്ചതാണോ എന്ന് വീട്ടുകാർക്ക് സംശയമുണ്ട്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article