മദ്യപിച്ച് പോലീസ് ജീപ്പോടിച്ചു; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

News Desk
0 Min Read

പത്തനംതിട്ട: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തൂഫാന്‍ ഓപറേഷന്‍ ശക്തമായി മുന്നേറിക്കൊണ്ടിരിക്കേ, പത്തനംതിട്ടയില്‍ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ച ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘമായ ഡാന്‍സാഫിലെ മൂന്ന് പോലീസുകാര്‍ക്കെതിരെയാണ് നടപടി. സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഇന്നലെ വൈകിട്ട് ആറോടെ പത്തനംതിട്ട എസ് പി ഓഫീസിന് സമീപത്തായിരുന്നു സംഭവം. തൂഫാന്‍ ഓപറേഷന് നാണക്കേടുണ്ടാക്കി എന്ന് വിലയിരുത്തിയാണ് നടപടി പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article