ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു; ഹിമാചലില്‍ നാല് മരണം

News Desk
0 Min Read

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയും വെള്ളപ്പൊക്കവും തുടരുന്നു. ഹിമാചല്‍പ്രദേശിലും ഉത്താഖണ്ഡിലും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.ഹിമാചലില്‍ മഴക്കെടുതിയില്‍ നാലു പേര്‍ മരിച്ചു. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഛത്തീസ്ഗഡ് – മണാലി ദേശീയപാതകള്‍ അടച്ചു. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്താഖണ്ഡില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജമ്മുകാശ്മീരിലുണ്ടായ മേഖവിസ്‌ഫോടനത്തില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article