പയ്യന്നൂര്‍: പനിയെ തുറന്ന് ഗ്രൗണ്ടില്‍ എത്താന്‍ വൈകിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കായിക അധ്യാപകനെതിരെ കേസെടുത്തു.
തായിനേരി എസ് എ ബി ടി എം ഹൈസ്കൂളിലെ കായികാധ്യാപകന് രഘുവിനെതിരെയാണ് നടപടി. ജൂണ്‍ 22-ന് രാവിലെ 11 മണിയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച പതിമൂന്ന് വയസ്സുകാരനായ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ പ്രതിയായ അധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പനിയായിരുന്നതിനാല്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ ഇറങ്ങാതെ ക്ലാസിലിരുന്ന് നോട്ട് എഴുതുകയായിരുന്നു വിദ്യാര്‍ഥി.
കളിസ്ഥലത്ത് വരാന്‍ വൈകിയതിന് മറ്റു കുട്ടികള്‍ക്ക് കാലിന് രണ്ട് അടി നല്കിയ അധ്യാപകന്, തന്റെ മകനെ മാത്രം കുനിച്ചുനിര്‍ത്തി പുറത്ത് ഇരുപത്തഞ്ചോളം അടി അടിച്ചതായും തുടര്‍ന്ന് തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാന്‍ നോക്കിയതായും ഭിത്തിയിലേക്ക് തള്ളിയതായും കുട്ടിയുടെ മാതാവ് ആരോപിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
