സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 200 രൂപ കൂടി

News Desk
1 Min Read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 12,980 രൂപയായി. പവന് 200 രൂപ കൂടി 1,03,840 രൂപയുമായി (Today’s Gold Rate). മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നലെ വൈകീട്ടത്തെ വര്‍ധനവിന് പിന്നാലെയാണ് ഇന്നും നേരിയ വര്‍ധന രേഖപ്പെടുത്തിയത്.

ഇന്നലെ രാവിലെ ഗ്രാമിന് 255 രൂപയും പവന് 2,040 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ട് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയര്‍ന്ന് 1,03,640 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്. ഈ വര്‍ഷം ജനുവരി 31-നായിരുന്നു സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article