ഡൽഹി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ആയിരുന്നു വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. യുദ്ധം അവസാനിച്ച സാഹചര്യത്തിലാണ് യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചത്. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.
നിയന്ത്രണം നീക്കിയത് റസ്റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസമാകും. എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മാറുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ വീണ്ടും തുറക്കാനാകും എന്നാണ് വ്യാപാരികളും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
