സഊദിയിൽ പൊതുസ്ഥലത്ത് സംഘർഷം; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾ അറസ്റ്റിൽ

News Desk
1 Min Read

തബൂക്ക്: പൊതുസ്ഥലത്ത് സംഘർഷത്തിലേർപ്പെടുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് ഏഷ്യക്കാരെ തബൂക്ക് പൊലീസ് അറസ്റ്റ് ചെയ്തു.

പൊതുസ്ഥലത്ത് വച്ച് പരസ്യമായി അടിപിടിയുണ്ടാക്കിയ ഇന്ത്യൻ, ബംഗ്ലാദേശ് സ്വദേശികളാണ് അറസ്റ്റിലായത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച പാക്കിസ്ഥാൻ സ്വദേശിയാണ് അറസ്റ്റിലായ മൂന്നാമൻ.

അടിപിടിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പൊതുസ്ഥലത്തെ ക്രമസമാധാന ലംഘനത്തിന് പുറമെ, ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിലൂടെ സൗദി അറേബ്യയിലെ കർശനമായ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമത്തിന്റെ ലംഘനവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രവാസികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി, തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സൗദി പൊതുസുരക്ഷാ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article