ഓപ്പറേഷന്‍ തൂഫാന്‍: കാറില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു; യുവതിയും യുവാവും രക്ഷപ്പെട്ടു

News Desk
1 Min Read

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അതേ സമയം വാഹനത്തിലുണ്ടായിരുന്ന യുവാവും യുവതിയും രക്ഷപ്പെട്ടു.

കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീര്‍ത്തന എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ആളാണ് അനന്ദു.നഗരത്തില്‍ മുറികള്‍ വാടകയ്ക്കെടുത്ത് യുവതീയുവാക്കളെ ക്ഷണിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതാണ് കീര്‍ത്തയുടെ പ്രധാന ജോലി. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ താമസിച്ച വാടക മുറികള്‍കളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85100 രൂപയും കണ്ടെടുത്തു. കുറച്ചുനാളുകളായി രണ്ടുപേരും ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article