ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

malayalampress
1 Min Read

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങി കിടന്ന പാവയുടെ വിസില്‍ പുറത്തെടുത്തു. ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന വിസിലാണ് മൗലാന ആശുപത്രിയില്‍ വച്ച് ബ്രോങ്കോസ്‌കോപി സംവിധാനത്തിലൂടെ നീക്കം ചെയ്തത്.

ഒരു മാസത്തിലധികമായി പലപ്പോഴായി ശ്വാസതടസ്സം നേരിട്ടിരുന്ന കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കിയിട്ടും ഭേദമായിരുന്നില്ല.തുടര്‍ന്നാണ് പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുവിന്റെ ചികിത്സക്കായി എത്തിയത്. സി ടി സ്‌കാന്‍ പരിശോധനയില്‍ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ കാര്യമായി തടസ്സമുള്ളതായും ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

തുടര്‍ന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. നിമിഷ, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്രോങ്കോസ്‌കോപ്പി സംവിധാനത്തിലൂടെ കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന പാവയുടെ വിസില്‍ നീക്കം ചെയ്യുകയായിരുന്നു.

കുട്ടി അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. റെസിഡന്റ്‌സ് ഡോ. അനിഷ, ഡോ. അജ്മി ചികിത്സയില്‍ റേഡിയോളജിസ്റ്റ് ഡോ. ഷൈന്‍ സെബാസ്റ്റ്യന്‍, പീഡിയാട്രിക് എന്നിവരും പങ്കെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!