കടുത്ത ചൂടിലും തണുപ്പേകി വെണ്ണക്കല്ലുകൾ; പ്രവാചക മസ്ജിദിലെ ‘തസോസ്’ മാർബിൾ

malayalampress
1 Min Read

മദീന: കടുത്ത വേനലിലും പ്രവാചക നഗരിയിലെത്തുന്ന തീർത്ഥാടകർക്ക് കുളിർമ്മയേകി മദീന മസ്‌ജിദുന്നബവിയിൽ വെള്ള മാർബിൾ പാകിയ തിരു മുറ്റം. വിശുദ്ധ ഹറമിൻ്റെയും മസ്ജിദുന്നബവിയുടെയും കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയാണ് പ്രവാചക മസ്ജിദിലെ തണുപ്പിന്റെ രഹസ്യമായ ‘തസോസ്’ മാർബിളിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്. പള്ളിക്ക് മനോഹാരിത നൽകുന്നതിനൊപ്പം പ്രകൃതിദത്തമായ കൂളിംഗ് സംവിധാനമായാണ് അപൂർവ്വ മാർബിൾ സമ്മാനിക്കുന്നത്.

വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.com

പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com

1,17,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് മസ്‌ജിദുന്നബവിയുടെ മേൽക്കൂരയിലും പുറത്തെ തിരുമുറ്റത്തുമായി വെള്ള മാർബിൾ വിരിച്ചിരിക്കുന്നത്. കടുത്ത സൂര്യപ്രകാശത്തെയും താപതരംഗങ്ങളെയും പ്രതിഫലിപ്പിക്കാൻ സവിശേഷമായ കഴിവുള്ളവയാണ് ഗ്രീസിലെ തസോസ് ദ്വീപിൽ നിന്ന് എത്തിച്ച വെണ്ണക്കല്ലുകൾ.

മദീനയിലെ കടുത്ത ചൂടിലും മാർബിൾ പ്രതലം എപ്പോഴും തണുപ്പോടെ നിലനിൽക്കും. പള്ളിമുറ്റത്ത് പ്രാർത്ഥനയ്ക്കെ‌ക്കെത്തുന്ന വിശ്വാസികൾക്ക് ചെരിപ്പില്ലാതെ നടക്കുമ്പോൾ പോലും പാദങ്ങളിൽ കുളിർമ്മ നേരിട്ടറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്ത് ഇത്തരത്തിൽ മാർബിൾ പാകിയ ഏറ്റവും വലിയ പ്രാർത്ഥനാ ഇടങ്ങളിലൊന്നാണ് മസ്ജിദുന്നബവിയിലേത്.

മദീനയിലെ കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കാൻ ഏറ്റവും അനുയോജ്യമായതിനാലാണ് തസോസ് മാർബിൾ പള്ളി മുറ്റത്ത് നിരത്താൻ തിരഞ്ഞെടുത്തത്. ഇതിന്റെ തിളക്കവും തണുപ്പിക്കാനുള്ള ശേഷിയും ഒട്ടും കുറയാതെ നിലനിർത്താൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നിരന്തരം പോളിഷിങ്ങും ശുചീകരണവും നടക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും ആരോഗ്യത്തിന് പൂർണ്ണമായും സുരക്ഷിതവുമായ സാമഗ്രികൾ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. വർഷം മുഴുവൻ ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുന്ന മസ്‌ജിദുന്നബവിയിൽ അവർക്ക് സുഖകരമായ പ്രാർത്ഥനാ സൗകര്യം ഒരുക്കുന്നതിൽ തസോസ് മാർബിളുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article