റിയാദ്: സഊദിയിൽ റൂമിലെ എസി തീപിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു. സഊദിയിലെ അതിർത്തി പ്രദേശമായ ജിസാനിലാണ് ദാരുണ സംഭവം നടന്നത്. ജിസാനിൽ അൽ നജാമിയ ഗ്രാമത്തിലെ വീട്ടിലാണ് സംഭവം. റൂമിലെ എയർ കണ്ടീഷൻ യൂണിറ്റിന് തീപിടിച്ച് മൂന്ന് കുട്ടികൾക്ക് മരണം സംഭവിക്കുകയായിരുന്നു. ജസാൻ മേഖലയിലെ അൽ തവൽ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ നജാമിയ ഗ്രാമത്തിലെ കുടുംബവീട്ടിലെ മുറിക്കുള്ളിൽ ഉണ്ടായ തീപിടുത്തത്തിലാണ് മൂന്ന് കുട്ടികൾ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.com
പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online
വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com
മുറിക്കുള്ളിലെ എയർ കണ്ടീഷണറിന് തീപിടിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ഒരു പൗരൻ പറഞ്ഞു. ഇതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത്. സംഭവം ഗ്രാമവാസികളിൽ കടുത്ത ദുഃഖം ഉളവാക്കി. മൂന്ന് കുട്ടികളുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപെപ്പടുത്തിയ ഗ്രാമീണർ ദൈവത്തോട് കരുണ കാണിക്കാനും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകാനും പ്രാർത്ഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
