സൗദിയാകെ ഇളക്കിമറിച്ച റോഡ്ഷോകൾക്ക് പിന്നാലെ ഇതാ വിജയ് ദം ദം ബിരിയാണി സെമിഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുന്നു.
. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റിന്റെ’ വാശിയേറിയ സെമി-ഫൈനൽ പോരാട്ടങ്ങൾ ജൂൺ 12, 13 തീയതികളിൽ അരങ്ങേറും. പരിപാടിക്ക് മാറ്റുകൂട്ടാൻ പ്രിയ അവതാരകൻ രാജ് കലേഷും മറ്റുപ്രമുഖരുമെത്തും.
ആയിരക്കണക്കിന് മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് സെമിഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. ജൂൺ 12-ന് ദമാമിലെ ലുലു മാളിലും, ജൂൺ 13-ന് റിയാദിലെ ലുലു മാൾ മുറബ്ബയിലുമാണ് കോണ്ടസ്റ്റ് അരങ്ങേറുക. ബിരിയാണി രാജ, ബിരിയാണി ദം സ്റ്റാർ വിഭാഗങ്ങളിലായാണ് മത്സരം. ലുലു, ഫ്രണ്ട്ലി, സിറ്റി ഫ്ലവർ, കാഫ്, ടാക്സ് പോയിൻറ്, ഷിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവരാണ് ഈ മെഗാ ഇവൻറിെൻറ പ്രായോജകർ.
വെറുമൊരു പാചകമത്സരം എന്നതിലുപരി, കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ഫെസ്റ്റിവൽ കൂടിയാണ് വിജയ് ദം ദം ബിരിയാണി കോണ്ടസ്റ്റ്. മാജിക് ഷോ, സംഗീത പരിപാടികൾ, ഗെയിമുകൾ എന്നിവ കോണ്ടസ്റ്റിന് മാറ്റ് കൂട്ടും. കാണികൾക്ക് കൈ നിറയെ സമ്മാനങ്ങൾ നേടാനും അവസരങ്ങളുണ്ട്. ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ ബിരിയാണി താരങ്ങളെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സൗദിയിലും ദം ദം ബിരിയാണി ആവേശം തീർക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
