തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈൽ നമ്പർ മുന്നറിയിപ്പിലാതെ കട്ട് ചെയ്ത് പൊതുഭരണവകുപ്പ്. മുഖ്യമന്ത്രി എന്ന നിലയിൽ അനുവദിച്ച നമ്പറാണ് റദ്ദാക്കിയത്. പത്ത് വർഷമായി പിണറായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറാണ് സർക്കാർ പിൻവലിച്ചത്.
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങൾക്കും ആശയവിനിമയത്തിനുമായി ഇതേ നമ്പർ പിണറായി വിജയൻ ഉപയോഗിച്ചുവരികയായിരുന്നു. നമ്പർ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയി സി.പി. പ്രമോദ് ചുമതലയേറ്റു. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ പ്രമോദ് മുമ്പ് എ.കെ. ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ലോയേഴ്സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയാണ് സി.പി. പ്രമോദ്. 2021ൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
