-
വിവാദങ്ങളില്‍ നിഴലിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയം; പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ് എഫ് ഐ നേതാവ്; ഉന്നതവിദ്യാഭ്യാസ രംഗത്തെ നാണംകെടുത്തിയ വ്യാജരേഖ; വിവാദങ്ങള്‍ക്കിടെ പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു
കാസർഗോഡ്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ചയാണ് വിവാഹം. എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ. തൃക്കരിപ്പൂര്‍ പേക്കടം സ്വദേശിനിയായ വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം.
സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ ഇരുവരും പങ്കു വെച്ചിട്ടില്ല. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമര്‍ശനങ്ങളും കേസും വിദ്യ നേരിട്ടിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. ആര്‍ഷോയുടെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ഉന്നത ഇടതുനേതാക്കള്‍ വരെ ആര്‍ഷോയെ തള്ളിപ്പറഞ്ഞ സാഹചര്യങ്ങളും നിരവധിയാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി പി ജി വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു.
ആര്‍ഷോയുടെ നേതൃത്വകാലയളവില്‍ ഉയര്‍ന്നുവന്ന നിരവധി വിവാദങ്ങള്‍ സംഘടനയ്ക്കുള്ളിലും പൊതുസമൂഹത്തിലും വലിയ തോതില്‍ വിസമ്മതങ്ങള്‍ക്ക് കാരണമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ചുണ്ടായ മാര്‍ക്ക് ലിസ്റ്റ് വിവാദവും, പരീക്ഷ എഴുതാതെ ജയിച്ചെന്ന കടുത്ത ആക്ഷേപവും കേരളത്തിലെ ക്യാമ്പസുകളില്‍ വന്‍ രാഷ്ട്രീയ കൊടുങ്കറ്റാണ് ഉയര്‍ത്തിയത്. എസ്.എഫ്.ഐ. ഭരണകാലത്തെ ആര്‍ഷോയുടെ പല നിലപാടുകളും പ്രതികരണങ്ങളും പൊതുസമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ധാര്‍മ്മിക ചോദ്യങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പല ഘട്ടങ്ങളിലും ഉന്നത ഇടതുപക്ഷ നേതാക്കള്‍ക്ക് വരെ പരസ്യമായി ആര്‍ഷോയുടെ ശൈലിയെ തള്ളിപ്പറയേണ്ടി വന്നതും രാഷ്ട്രീയ വൃത്തങ്ങള്‍ ഓര്‍ക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ സംയോജിത ആര്‍ക്കിയോളജി പി.ജി. വിദ്യാര്‍ത്ഥിയായിരുന്ന ആര്‍ഷോ, തുടര്‍ന്നുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്. ആര്‍ഷോ ദീര്‍ഘനാള്‍ ക്ലാസുകളില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അദ്ദേഹത്തിന്റെ പിതാവിന് ഔദ്യോഗികമായി നോട്ടീസ് അയച്ചിരുന്നു. കൃത്യമായ കാരണം കാണിച്ചില്ലെങ്കില്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ കര്‍ശനമായ നിലപാട്.
ഇതിന് തൊട്ടുപിന്നാലെയാണ്, ആറാം സെമസ്റ്ററിന് ശേഷമുള്ള ‘എക്സിറ്റ് ഓപ്ഷന്’ സ്വീകരിച്ച് താന്‍ പഠനം അവസാനിപ്പിക്കുകയാണെന്ന് ആര്‍ഷോ ഇ-മെയില്‍ വഴി കോളേജ് അധികൃതരെ അറിയിച്ചത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങള്‍ നിലനില്‍ക്കെത്തന്നെ, രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്ന ആര്‍ഷോയ്ക്ക് സി.പി.എം. പിന്നീട് പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് ഭാരവാഹിത്വം നല്കി ആദരിക്കുകയായിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ കെ. വിദ്യയാകട്ടെ, ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്ത വ്യാജരേഖാ കേസിലെ പ്രധാന പ്രതിയാണ്. അട്ടപ്പാടി രാജീവ് ഗാന്ധി ഗവണ്മെന്റ് കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ജോലി നേടുന്നതിനായി മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഹാജരാക്കി എന്നതാണ് വിദ്യക്കെതിരെയുള്ള കേസ്. ഈ വ്യാജരേഖാ വിവാദം കേരളത്തിലെ അക്കാദമിക് മേഖലയെയും എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വത്തെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ വിദ്യയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് ദിവസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.
സംഘടനാരംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ക്യാമ്പസ് സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിനില്‍ക്കുന്നത്. രണ്ട് പേരും ഒരേസമയം വ്യത്യസ്തമായ വലിയ നിയമവിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും, രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഇവരെ നിരന്തരം ഉയര്‍ത്തിക്കാട്ടിയിരുന്നു. കടുത്ത നിയമപോരാട്ടങ്ങളും രാഷ്ട്രീയ ആക്ഷേപങ്ങളും ഇരുവര്‍ക്കും ചുറ്റും പുകയുന്നതിനിടയിലാണ്, തിങ്കളാഴ്ച ലളിതമായ ചടങ്ങുകളോടെ തൃക്കരിപ്പൂരില്‍ വെച്ച് ഇരുവരും നിയമപരമായി ഒന്നാകുന്നത്. കഴിഞ്ഞ ദിവസം കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ പ്രതികരണവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത് എത്തിയിരുന്നു . ‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ. ഞങ്ങൾ തെരുവിലുണ്ടാകും. നമുക്ക് കാണാം’, എന്നാണ് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
