റണ്‍വേയില്‍ നീങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍ പുക; യാത്രക്കാര്‍ സുരക്ഷിതര്‍

malayalampress
1 Min Read

ബെംഗളുരു: ബെംഗളുരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ നീങ്ങിയ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു. ചെന്നൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഇന്‍ഡിഗോ 6 ഇ 6017 വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചുവെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുത്താന്‍ നടപടി സ്വീകരിച്ചെന്നും ഇന്‍ഡിഗോ അറിയിച്ചു. എല്ലാ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിലേക്ക് പുറപ്പെടാനായി റണ്‍വേയില്‍ നീങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സുരക്ഷയെ മുന്‍നിര്‍ത്തി പൊടുന്നനെ യാത്രക്കാരെ ഒഴിപ്പിച്ച് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ടെര്‍മിനലിലേക്ക് മാറ്റി. അവര്‍ക്ക് ടീം അംഗങ്ങള്‍ എല്ലാം പിന്തുണയും നല്‍കി. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം സജ്ജീകരിച്ച് അവരുടെ യാത്ര വൈകാതെ തന്നെ നടത്താനുള്ള അവസരമൊരുക്കിയെന്നും കാത്തിരിപ്പ് സമയം യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും കൃത്യമായി നല്‍കിയെന്നും ഇന്‍ഡിഗോ വക്താവ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!