റിയാദ്: സഊദി രാജകുടുംബാഗം രാജകുമാരൻ സഊദി രാജകുമാരൻ അമീർ നവാഫ് അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്. ഹിസ് റോയൽ ഹൈനസ് പ്രിൻസ് നവാഫ് ബിൻ നായിഫ് ബിൻ മംദൂഹ് ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ മരണം റോയൽ കോർട്ട് പ്രസ്താവാനയിൽ സ്ഥിരീകരിച്ചു.
റോയൽ കോർട്ട്പ്രസ്താവന: “ഹിസ് റോയൽ ഹൈനസ് പ്രിൻസ് നവാഫ് ബിൻ നായിഫ് ബിൻ മംദൂഹ് ബിൻ അബ്ദുൽ അസീസ് അൽ സഊദ് അന്തരിച്ചു. നാളെ, ചൊവ്വാഴ്ച റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അസർ നമസ്കാരത്തിന് ശേഷം മയ്യിത്ത് പ്രാർത്ഥന നടക്കും.
ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ, അദ്ദേഹത്തിന് ക്ഷമ നൽകട്ടെ, അദ്ദേഹത്തിന് അവന്റെ തൃപ്തി നൽകട്ടെ, അദ്ദേഹത്തിന് സ്വർഗം നൽകട്ടെ. – إنا لله وإنا إليه راجعون- നമ്മൾ ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
